ലൂട്ടൺ ടൗണിനെതിരെ ഗോൾമഴ; മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ ഒന്നാമത്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലുട്ടൺ ടൗണിനെതിരെ ഗോൾമഴ തീർത്ത് മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് സിറ്റിയുടെ വിജയം.
മതേവു കൊവാസിച്, എർലിങ് ഹാളണ്ട്, ജെറമി ഡോക്കു, ജോസ്‌കോ ഗ്വാർഡിയോൾ എന്നിവരാണ് സിറ്റിക്കായി വലകുലുക്കിയത്. ലുട്ടൺ താരം ഹാഷിയോക്കയുടെ സെൽഫ് ഗോളും ചേർന്നതോടെ പട്ടിക പൂർത്തിയായി.
റോസ് ബാർക്ലിയാണ് ലുട്ടണായി ആശ്വാസ ഗോൾ കണ്ടെത്തിയത്. ജയത്തോടെ 73 പോയിന്റുമായി സിറ്റി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഒരു കളി കുറവ് കളിച്ച ആഴ്‌സണലിനും ലിവർപൂളിനും 71 പോയിന്റ് വീതമാണുള്ളത്.
The post ലൂട്ടൺ ടൗണിനെതിരെ ഗോൾമഴ; മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ ഒന്നാമത് appeared first on News Bengaluru.
Powered by WPeMatico