വനിതാ ഏകദിന റാങ്കിങ്; ശ്രീലങ്കയുടെ ചമാരി അത്തപ്പത്തു വീണ്ടും ഒന്നാമത്
ഐസിസി വനിതാ ഏകദിന റാങ്കിങ്ങിൽ ശ്രീലങ്കയുടെ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ചമാരി അത്തപ്പത്തു വീണ്ടും ഒന്നാം സ്ഥാനത്ത്. ഏപ്രിലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ പുറത്താവാതെ നേടിയ 195 റൺസാണ് അത്തപ്പത്തുവിനെ റാങ്കിങ്ങിൽ വീണ്ടും തലപ്പത്തെത്തിച്ചത്.
ഏകദിനത്തിൽ അത്തപ്പത്തുവിന്റെ ഒമ്പതാം സെഞ്ചുറിയാണിത്. സെഞ്ചുറിയോടെ ഇംഗ്ലണ്ട് ഓൾറൗണ്ടർ നതാലി സിവർ – ബ്രണ്ടിനെ മറികടന്നാണ് ലോക റാങ്കിങ്ങിൽ ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷവും അത്തപ്പത്തു റാങ്കിങ്ങിൽ തലപ്പത്തെത്തിയിരുന്നു. വനിതാ ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ആദ്യ ശ്രീലങ്കൻ താരവും അത്തപ്പത്തു തന്നെയാണ് . നതാലി സിവർ ബ്രണ്ടാണ് റാങ്കിങ്ങിൽ രണ്ടാമത്.
ഇന്ത്യയുടെ സ്മൃതി മന്ദാന അഞ്ചാമതും ഹർമൻപ്രീത് കൗർ ഒമ്പതാമതുമാണ്. ബൗളിങ് റാങ്കിങ്ങിൽ ഇംഗ്ലണ്ടിന്റെ സോഫി എക്ലസ്റ്റണാണ് ഒന്നാമത്. ഓസ്ട്രേലിയയുടെ മേഗൻ ഷട്ട് രണ്ടാമതും ഇന്ത്യയുടെ ദീപ്തി ശർമ അഞ്ചാമതുമാണ്. ഓൾറൗണ്ടർമാരിൽ ദീപ്തി ശർമ ആറാമതാണ്.
The post വനിതാ ഏകദിന റാങ്കിങ്; ശ്രീലങ്കയുടെ ചമാരി അത്തപ്പത്തു വീണ്ടും ഒന്നാമത് appeared first on News Bengaluru.