വന്ദേ ഭാരത് തട്ടി യുവതി മരിച്ചു
വന്ദേ ഭാരത് ട്രെയിൻ തട്ടി യുവതി മരിച്ചു. കാസറഗോഡ് പള്ളിക്കരയിലാണ് അപകടമുണ്ടായത്. മംഗളുരു – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് യുവതിയെ ഇടിച്ചത്. ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു സംഭവം. 22 വയസ് പ്രായം തോന്നിക്കുന്ന യുവതിയെ തിരിച്ചിഞ്ഞിട്ടില്ല.
നീലേശ്വരം കറുത്ത ഗേറ്റിന് സമീപമാണ് അപടത്തില്‍ പെട്ടത്. വന്ദേ ഭാരത് ട്രെയിനിന്റെ ലോകോപൈലറ്റ് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നീലേശ്വരം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഈ മാസം ആദ്യം അന്യസംസ്ഥാന തൊഴിലാളികളായ യുവാവും യുവതിയും വന്ദേ ഭാരത് ട്രെയിൻ തട്ടി മരിച്ചിരുന്നു. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ പ്രദീപ് സർക്കാർ, ബിനോട്ടി റോയ് എന്നിവരാണ് മരിച്ചത്.
The post വന്ദേ ഭാരത് തട്ടി യുവതി മരിച്ചു appeared first on News Bengaluru.