വയനാട്ടിലെ മൂന്നാനക്കുഴിയില്‍ കടുവ കിണറ്റില്‍ വീണു
വയനാട്ടില്‍ കിണറിനുള്ളില്‍ കടുവയെ കണ്ടെത്തി. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് കടുവ വീണത്. കിണറ്റിലെ പ്രവര്‍ത്തനരഹിതമായ മോട്ടോര്‍ പരിശോധിക്കാൻ ഇന്ന് രാവിലെയെത്തിയപ്പോഴാണ് കടുവയെ കണ്ടത്.
നേരത്തെ കടുവയെ കൂടുവെച്ചു പിടികൂടിയ കൃഷ്ണഗിരി, വാകേരി തുടങ്ങിയ പ്രദേശത്തിന് സമീപത്താണ് മൂന്നാനക്കുഴി. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ കടുവയുടെ സാന്നിധ്യമോ, വളർത്തുമൃഗങ്ങളെ വേട്ടയാടിയ സംഭവമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കടുവ കിണറ്റില്‍ വീണത് അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ മൂന്നാനക്കുഴിയില്‍ എത്തിയിട്ടുണ്ട്. മയക്കുവെടി വെച്ച് കടുവയെ പുറത്തെടുക്കും.
The post വയനാട്ടിലെ മൂന്നാനക്കുഴിയില്‍ കടുവ കിണറ്റില്‍ വീണു appeared first on News Bengaluru.
Powered by WPeMatico