വര്‍ക്കലയില്‍ കടലില്‍ നീന്തുന്നതിനിടെ അപകടം; വിദേശ പൗരന് ദാരുണാന്ത്യം
വർക്കലയില്‍ കടലില്‍ നീന്തുന്നതിനിടെ അപകടത്തില്‍ വിദേശ പൗരന് ദാരുണാന്ത്യം. ബ്രീട്ടീഷ് പൗരനായ റോയ് ജോണാണ് മരണപ്പെട്ടത്. 55 വയസായിരുന്നു. വർക്കല പാപനാശം കടലിലെ തിരയില്‍പെടുകയായിരുന്നു.
ശക്തമായ തിരമാലയില്‍പ്പെട്ട റോയ് ജോണിന്റെ തല മണല്‍ത്തിട്ടയില്‍ ഇടിക്കുകയും ഇതോടെ റോയ് അബോധാവസ്ഥയിലാവുകയും ചെയ്തു. തുടർന്ന് ഇദ്ദേഹത്തെ നാട്ടുകാരും ലൈഫ് ഗാർഡും പോലീസും ചേർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
The post വര്‍ക്കലയില്‍ കടലില്‍ നീന്തുന്നതിനിടെ അപകടം; വിദേശ പൗരന് ദാരുണാന്ത്യം appeared first on News Bengaluru.
Powered by WPeMatico