വില്‍ക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം; ലംബോര്‍ഗിനിക്ക് തീയിട്ടു, കേസെടുത്ത് പോലീസ്
ഹൈദരാബാദില്‍ വാക്കുതർക്കത്തിനൊടുവില്‍ ഒരു സംഘമാളുകള്‍ ആഡംബര വാഹനമായ ലംബോർഗിനി കത്തിച്ചു. പഴയ കാറുകള്‍ വാങ്ങുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന ഒരാളും മറ്റു ചിലരും ചേർന്നാണ് വാഹനം കത്തിച്ചത്. 2009 മോഡല്‍ ലംബോർഗിനി ഉടമ ഒരു കോടി രൂപയ്ക്ക് വില്‍ക്കാൻ തീരുമാനിക്കുകയും ഇക്കാര്യം തന്‍റെ കുറച്ച് സുഹൃത്തുക്കളെ അറിയിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
സംഭവത്തിലെ മുഖ്യപ്രതി ഉടമയുടെ സുഹൃത്തിനെ വിളിച്ച് കാർ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഏപ്രില്‍ 13 ന് വൈകുന്നേരം നഗരപ്രാന്തത്തിലെ മാമിഡിപ്പള്ളി റോഡിലേക്ക് കാർ കൊണ്ടുവന്നപ്പോള്‍, കാറുടമ തനിക്ക് പണം നല്‍കാനുണ്ടെന്ന് പറഞ്ഞ് ഇയാളും മറ്റ് ചിലരും ചേർന്ന് പെട്രോള്‍ ഉപയോഗിച്ച് കാർ കത്തിക്കുകയായിരുന്നു. ഉടമയുടെ സുഹൃത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.
The post വില്‍ക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം; ലംബോര്‍ഗിനിക്ക് തീയിട്ടു, കേസെടുത്ത് പോലീസ് appeared first on News Bengaluru.
Powered by WPeMatico