വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ഉമ്മയും മകളും ട്രെയിനിടിച്ച് മരിച്ചു
കോഴിക്കോട്: കോഴിക്കോടിനും ഫെറോക്കിനുമിടയ്ക്ക് കുണ്ടായിത്തോടിൽ ട്രെയിനിടിച്ച് ഉമ്മയും മകളും മരിച്ചു. പാളം മുറിച്ചുകടക്കുന്നതിനിടെ നസീമ (36), ഫാത്തിമ നിഹല (15) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് അപകടം. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. കൊച്ചുവേളി- ചണ്ഡിഗഡ് സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസാണ് ഇടിച്ചത്. മൃതദേഹങ്ങൾ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഫാത്തിമ നിഹല കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് വിദ്യാർത്ഥിയാണെന്നാണ് വിവരം.
The post വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ഉമ്മയും മകളും ട്രെയിനിടിച്ച് മരിച്ചു appeared first on News Bengaluru.