വീടിന്റെ മൂന്നാം നിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു

കളിക്കുന്നതിനിടെ വീടിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീണ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു. മട്ടാഞ്ചേരി ഗേലാസേഠ് പറമ്പിൽ ഷക്കീര്‍-സുമിനി ദമ്പതികളുടെ മകള്‍ നിഖിത(13)യാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ബന്ധു കൂടിയായ നാല് വയസ്സുകാരിക്കൊപ്പം കളിക്കുകയായിരുന്നു നിഖിത.
കുട്ടി പെട്ടെന്ന് നിഖിതയെ കെട്ടിപ്പിടിച്ചതോടെ ഇരുവരും മറിഞ്ഞ് താഴേക്ക് വീണു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ നിഖിതയെ ഉടനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. പരിക്കേറ്റ നാല് വയസ്സുകാരി ചികിത്സയിലാണ്. ഫോര്‍ട്ട്‌കൊച്ചി ഫാത്തിമ ഗേള്‍സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നിഖിത.
The post വീടിന്റെ മൂന്നാം നിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു appeared first on News Bengaluru.