വേനൽചൂട്; ഹംപിയിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്
ബെംഗളൂരു: കർണാടകയിൽ വേനൽചൂട് വർധിച്ചതോടെ വിനോദസഞ്ചാര കേന്ദ്രമായ ഹംപിയിൽ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളിൽ ഉൾപ്പെട്ട ഹംപിയിൽ മുമ്പ് പ്രതിദിനം 5000ത്തോളം ആളുകളാണ് സന്ദർശിച്ചിരുന്നത്. എന്നാൽ ഈ വർഷം ഏപ്രിൽ മുതൽ പ്രതിദിനം 150ഓളം പേർ മാത്രമാണ് സന്ദർശനത്തിനെത്തുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ഇതാദ്യമായാണ് സന്ദർശകരുടെ എണ്ണത്തിൽ ഇത്തരും കുറവ് രേഖപ്പെടുത്തുന്നത്.
കച്ചവടക്കാർ, ചെറുകിട കടകൾ, സ്ഥാപനങ്ങൾ തുടങ്ങിയവരുടെ ഉപജീവനമാർഗത്തെ ഇത് സാരമായി ബാധിക്കുന്നുണ്ട്. മഴ പെയ്താൽ മാത്രമേ ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷ നേടാനാകുവെന്ന് ഹൊസപേട്ട ഡെപ്യൂട്ടി കമ്മീഷണർ (ഡിസി) എം.എസ്.ദിവാകർ പറഞ്ഞു.
ഈ വർഷം ജനുവരിയിൽ പ്രതിദിനം 25,000 വിനോദസഞ്ചാരികൾ ഹംപി സന്ദർശിച്ചിരുന്നു. മൂന്ന് ദിവസത്തെ ഹംപി ഉത്സവത്തിന്റെ ഭാഗമായ പരിപാടികളിൽ ഏകദേശം 15 ലക്ഷം പേർ പങ്കെടുത്തിരുന്നു. എന്നാൽ വേനൽ ചൂട് കനത്തതോടെ ആളുകൾ സന്ദർശനം ഒഴിവാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
The post വേനൽചൂട്; ഹംപിയിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് appeared first on News Bengaluru.
Powered by WPeMatico