വൈറ്റ് ടോപ്പിംഗ്; ബിവികെ അയ്യങ്കാർ റോഡിൽ ഗതാഗത നിയന്ത്രണം
![](https://newsbengaluru.com/wp-content/uploads/2024/04/Police-traffic-barricade-covid19-pass-1024x768-1-750x430.jpeg)
ബെംഗളൂരു: വൈറ്റ് ടോപ്പിംഗ് ജോലികൾ പുരോഗമിക്കുന്നത് കരണം ബിവികെ അയ്യങ്കാർ റോഡിൽ താൽക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി സിറ്റി ട്രാഫിക് പോലീസ്. ബിവികെ അയ്യങ്കാർ റോഡിലെ സുൽത്താൻപേട്ട് ക്രോസ് മുതൽ ബിബിഎംപി കോദണ്ഡരാമ മന്ദിർ വരെയുള്ള ഭാഗങ്ങളിലാണ് വൈറ്റ് ടോപ്പിംഗ് ജോലികൾ നടക്കുന്നത്. ഇത് പൂർത്തിയാകുന്നതുവരെ ഗതാഗതം നിയന്ത്രിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. വാഹനങ്ങൾ ബദൽ റോഡ് വഴി കടന്നുപോകണമെന്നും പോലീസ് നിർദേശിച്ചു.
മൈസൂരു റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ബിവികെ അയ്യങ്കാർ റോഡിൻ്റെ സൗത്ത് ഏരിയ വരെ മാത്രമേ പ്രവേശനമുണ്ടാകുള്ളൂ. ഇത് വഴി വരുന്ന വാഹനങ്ങൾ സുൽത്താൻപേട്ട് ക്രോസിൽ ഇടത്തോട്ട് തിരിഞ്ഞ് സുൽത്താൻപേട്ട് മെയിൻ റോഡ്, കെവി ടെമ്പിൾ റോഡ്-ബലേപ്പേട്ട് മെയിൻ റോഡ്, കിലരി റോഡ് എന്നിവ വഴി ബിവികെ അയ്യങ്കാർ റോഡിലേക്ക് പ്രവേശിക്കണം.
കെജി റോഡിൽ നിന്ന് മൈസൂരു റോഡിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ബിവികെ അയ്യങ്കാർ റോഡിലെ ഈസ്റ്റ് ലെയിൻ ഉപയോഗിക്കാം. ചിക്പ്പേട്ട് മെയിൻ റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ ഒടിസി റോഡിലൂടെ കടന്നുപോകണം. കെജി റോഡ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ആർടി സ്ട്രീറ്റ് ജംഗ്ഷൻ്റെ വൺവേയിലൂടെ സുൽത്താൻപേട്ട് ജംഗ്ഷനിലേക്ക് കടന്നുപോകണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഗതാഗത നിയന്ത്രണം തുടരുമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.
#Bengaluru: Traffic Diversions Announced For White Topping Work of BVK Iyengar Road, Avoid THESE Routeshttps://t.co/K8BdYODRnz
— TIMES NOW (@TimesNow) April 10, 2024
The post വൈറ്റ് ടോപ്പിംഗ്; ബിവികെ അയ്യങ്കാർ റോഡിൽ ഗതാഗത നിയന്ത്രണം appeared first on News Bengaluru.
Powered by WPeMatico