വോട്ടു ചെയ്തവർക്ക് സൗജന്യമായി ജ്യൂസും പലഹാരങ്ങളും: പോളിങ് വർധിപ്പിക്കാൻ ഓഫറുകളുമായി ബെംഗളൂരുവിലെ ഹോട്ടലുടമകൾ


ബെംഗളൂരു: നഗരത്തിലെ വോട്ടിംഗ് ശതമാനം വർധിപ്പിക്കാൻ ഓഫറുമായി ഹോട്ടലുടമകൾ. വോട്ടു ചെയ്തവർക്ക് ജ്യൂസും ലഘു പലഹാരങ്ങളുമാണ് ഓഫർ. ബൃഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷനാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. വോട്ടു രേഖപ്പെടുത്തിയതായി തെളിയിക്കാൻ വിരലിൽ മഷി പുരട്ടിയത് കാണിച്ചാൽ മതിയെന്ന് അസോസിയേഷൻ അധ്യക്ഷൻ പി.സി. റാവു പറഞ്ഞു, ജ്യൂസും ലഘു പലഹാരവും സൗജന്യമായി നൽകുന്ന ഹോട്ടലുകൾ ഇവ കടയ്ക്കു മുന്നിൽ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കുന്ന പ്രവണത പൊതുവേ നഗരവാസികളിൽ കൂടുതലാണ്. വോട്ടെടുപ്പ് നടക്കുന്ന വെള്ളിയാഴ്ച്ചയ്ക്കു പുറമേ ശനി, ഞായർ അവധി ദിവസങ്ങളായതിനാൽ വോട്ടു ചെയ്യാതെ അവധി ആഘോഷിക്കാൻ ആളുകള്‍ കുടുംബത്തോടൊപ്പം നഗരത്തിന് പുറത്തുള്ള സ്ഥലങ്ങളിലേക്ക് പോകുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് വിവിധ പ്രചാരണ- ബോധവത്കരണ പരിപാടികള്‍ ബെംഗളൂരു കോർപ്പറേഷനും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സംഘടിപ്പിച്ചിരുന്നു.

ബെംഗളൂരു നോർത്ത്, ബെംഗളൂരു സൗത്ത്, ബെംഗളൂരു സെൻട്രൽ, എന്നിങ്ങനെ ബെംഗളൂരു നഗരത്തിനകത്ത് മൂന്ന് മണ്ഡലങ്ങളാണ് ഉള്ളത്. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നഗരത്തിലെ പോളിങ് 54 ശതമാനം മാത്രമായിരുന്നു.

The post വോട്ടു ചെയ്തവർക്ക് സൗജന്യമായി ജ്യൂസും പലഹാരങ്ങളും: പോളിങ് വർധിപ്പിക്കാൻ ഓഫറുകളുമായി ബെംഗളൂരുവിലെ ഹോട്ടലുടമകൾ appeared first on News Bengaluru.


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
error: Content is protected !!