വോട്ടെടുപ്പ് ദിവസം അവധി നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി
ബെംഗളൂരു: വോട്ടെടുപ്പ് ദിനത്തിൽ അവധി നൽകാത്ത സ്ഥാപനങ്ങൾക്കതിരെ നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നൽകി കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് കുമാർ മീണ. സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26, മെയ് 7 തീയതികളിൽ സർക്കാർ ഇതിനകം തന്നെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് നിർദേശം ഒരുപോലെ ബാധകമാണ്.
സ്ഥാപനങ്ങൾ അവധി നൽകുന്നില്ലെന്ന് കണ്ടെത്തിയാൽ തൊഴിൽ നിയമപ്രകാരം നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ കമ്പനി മേധാവികളോടും അവരുടെ ജീവനക്കാരോട് വോട്ട് ചെയ്യാൻ ആവശ്യപ്പെടാനും ഇതിനായുള്ള ക്രമീകരണങ്ങൾ ചെയ്യാനും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. ജീവമാക്കാരോട് ഈ ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാനും കമ്പനികൾ ആവശ്യപ്പെടരുത്. സർക്കാർ ഉത്തരവുകൾ ആരെങ്കിലും ലംഘിക്കുന്നതായി കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
35 ശതമാനമോ അതിൽ കുറവോ പോളിംഗ് ശതമാനമോ ഉള്ള 5,000 പോളിംഗ് ബൂത്തുകൾ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. ബിബിഎംപി പരിധിയിൽ 1,800 പോളിംഗ് ബൂത്തുകളിലാണ് വോട്ടിംഗ് ശതമാനം കുറവുള്ളത്. ഇത്തരം പ്രദേശങ്ങളിൽ ബോധവത്കരണ പരിപാടി ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
The post വോട്ടെടുപ്പ് ദിവസം അവധി നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി appeared first on News Bengaluru.
Powered by WPeMatico