വ്യാജ വാഗ്ദാനം നൽകി; മന്ത്രിക്കെതിരെ പരാതിയുമായി ബിജെപി
ബെംഗളൂരു: ജനങ്ങൾക്ക് വ്യാജ വാഗ്ദാനം നൽകിയെന്നാരോപിച്ച് കർണാടക മന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ബിജെപി. മന്ത്രി ഡി. സുധാകറിനെതിരെയാണ് പരാതി. ചിത്രദുർഗയിലെ നായകനഹട്ടി ഗ്രാമത്തിൽ നടന്ന പൊതുപ്രസംഗത്തിൽ കേന്ദ്രത്തിൽ നിന്ന് 25 കോടി രൂപ പ്രത്യേക ഗ്രാൻ്റ് നൽകുമെന്ന് മന്ത്രി വാഗ്ദ്ധാനം ചെയ്തതായി ബിജെപി ആരോപിച്ചു.
പരമാവധി വോട്ടുകൾ ലഭിക്കാനാണ് ഇത്തരം വ്യാജ വാഗ്ദാനങ്ങൾ നൽകുന്നതെന്ന് ബിജെപി നേതാക്കൾ പരാതിയിൽ പറഞ്ഞു. ഇത്തരം പ്രസ്താവനകൾ വോട്ടർമാരിൽ അനാവശ്യ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. തെറ്റായതും സ്വാധീനിക്കുന്നതുമായ വാഗ്ദാനങ്ങൾ നൽകിയതിന് മന്ത്രിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചു.
The post വ്യാജ വാഗ്ദാനം നൽകി; മന്ത്രിക്കെതിരെ പരാതിയുമായി ബിജെപി appeared first on News Bengaluru.
Powered by WPeMatico