വ്യാജ വാടകരേഖകളുപയോഗിച്ച് തിരിച്ചറിയൽ കാർഡ് സ്വന്തമാക്കി; നാലു ബംഗ്ലാദേശികൾ ബെംഗളൂരുവില്‍ അറസ്റ്റിൽ
ബെംഗളൂരു : ബെംഗളൂരുവില്‍ വ്യാജ വാടകരേഖകളുപയോഗിച്ച് തിരിച്ചറിയൽ കാർഡ് സ്വന്തമാക്കിയ നാലു ബംഗ്ലാദേശികളെ പോലീസ് അറസ്റ്റുചെയ്തു. ഷമിം അഹമ്മദ്, മുഹമ്മജ് അബ്ദുള്ള, നൂർജഹാൻ, ഹാരൂൺ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ബെന്നാർഘട്ടയിൽ വാടകവീട്ടിൽ താമസിച്ചുവരുകയായിരുന്നു ഇവർ.
ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) സംഘം ഇവരുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് പിടിയിലായത്. വ്യാജ വാടകരേഖകളും താമസസ്ഥലത്തിന്റെ വ്യാജരേഖകളും ഉപയോഗിച്ചാണ് ഇവർ ആധാർ, പാൻ, റേഷൻകാർഡുകൾ സ്വന്തമാക്കിയത്. വ്യാജരേഖകളുണ്ടാക്കാൻ ഇവരെ സഹായിച്ച ബെംഗളൂരു സ്വദേശികളായ മുബാറക്, മുനീർ, ഹുസൈൻ, നഹീം എന്നിവരുടെപേരിലും പോലീസ് കേസെടുത്തിട്ടുണ്ട്.
The post വ്യാജ വാടകരേഖകളുപയോഗിച്ച് തിരിച്ചറിയൽ കാർഡ് സ്വന്തമാക്കി; നാലു ബംഗ്ലാദേശികൾ ബെംഗളൂരുവില്‍ അറസ്റ്റിൽ appeared first on News Bengaluru.