വ്യാജ വീഡിയോ; കെ കെ രമയുടെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു
കോഴിക്കോട്: വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിച്ചു എന്ന കെ കെ രമ എം എല്‍ എയുടെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു.
സി.പി.എം നിയന്ത്രണത്തിലുള്ള ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾ വഴിയും വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു എന്ന പരാതിയിൽ വടകര സൈബർ പോലീസാണ് കേസെടുത്തത്. സത്യൻ എൻ.പി, ശശീന്ദ്രൻ വടകര എന്നീ ഫേസ്ബുക്ക് പ്രൊഫൈലുകൾക്കെതിരെയാണ് കേസെടുത്തത്. യു.ഡി.എഫ് സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് എഫ്.ഐ.ആർ.
The post വ്യാജ വീഡിയോ; കെ കെ രമയുടെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു appeared first on News Bengaluru.