ശ്മശാനത്തിന്‍റെ മതില്‍ തകര്‍ന്ന് നാലുപേര്‍ക്ക് ദാരുണാന്ത്യം
ഗുരുഗ്രാമില്‍ ശ്മശാനത്തിന്‍റെ മതില്‍ തകർന്ന് ഒരു കുട്ടിയുള്‍പ്പടെ നാലുപേർക്ക് ദാരുണാന്ത്യം. താന്യ(11), ദേവി ദയാല്‍ (70), മനോജ് ഗാബ (52), കൃഷ്ണ കുമാർ(52) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ അർജുൻ നഗർ സ്വദേശി ദീപ പ്രധാൻ എന്നയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തിന്‍റെ കാരണങ്ങളെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
The post ശ്മശാനത്തിന്‍റെ മതില്‍ തകര്‍ന്ന് നാലുപേര്‍ക്ക് ദാരുണാന്ത്യം appeared first on News Bengaluru.