ശ്രീനാരായണസമിതി ഗുരുപൂജ
ബെംഗളൂരു : ശ്രീനാരായണസമിതിയുടെ മൈലസാന്ദ്ര ഗുരുമന്ദിരത്തിൽ ഗുരുപൂജയും മഹാ പ്രസാദ വിതരണവും നടത്തി. പൂജാരി വിപിൻ കാർമികത്വം വഹിച്ചു. പ്രസിഡന്റ് എൻ. രാജാമോഹനൻ, ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ, അമ്പലക്കമ്മിറ്റി വൈസ് ചെയർമാൻ വിശ്വനാഥൻ, വൈസ് പ്രസിഡന്റുമാരായ വി.എൻ. രാജു, എസ്. മനോജ്, ജോയിന്റ് സെക്രട്ടറി ജെ. പ്രമോദ് എന്നിവർ നേതൃത്വം നൽകി. ഉച്ചയ്ക്ക് അന്നദാനത്തോടെ ചടങ്ങുകൾ അവസാനിച്ചു.
The post ശ്രീനാരായണസമിതി ഗുരുപൂജ appeared first on News Bengaluru.
Powered by WPeMatico