ഷാഫി പറമ്പിലിനെതിരെ സൈബര്‍ ആക്രമണം; സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്
വടകര യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരായ സൈബര്‍ ആക്രമണത്തില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഷാഫി പറമ്പിലിനെതിരെയും മുസ്‌ലിം സമുദായത്തിനെതിരെയും അധിക്ഷേപ പരാമർശം നടത്തിയെന്നാണ് പരാതി.
പേരാമ്പ്ര പോലീസാണ് കേസെടുത്തത്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ പി.കെ.അജീഷിനെതിരെയും മറ്റൊരാള്‍ക്കെതിരെയുമാണ് കേസ്. ഫേസ്ബുക്കിലെ കുറിപ്പാണ് കേസിനാധാരമായത്.
The post ഷാഫി പറമ്പിലിനെതിരെ സൈബര്‍ ആക്രമണം; സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ് appeared first on News Bengaluru.