സഹപ്രവർത്തകനെ റോഡിൽ വെച്ച് ക്രൂരമായി മർദിച്ചു; അഞ്ച് പേർ അറസ്റ്റിൽ
ബെംഗളൂരു: കർക്കശമായ പെരുമാറ്റം കാരണം സഹപ്രവർത്തകനെ റോഡിൽ വെച്ച് ക്രൂരമായി മർദിച്ച അഞ്ച് പേർ അറസ്റ്റിൽ. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ സുരേഷ് ആണ് മർദനത്തിനിരയായത്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരായ ഉമാശങ്കർ, വിനേഷ് എന്നിവരും മൂന്നു വാടക ഗുണ്ടകളുമാണ് സംഭവത്തിൽ അറസ്റ്റിലായത്. മർദന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെ സിറ്റി പോലീസ് സ്വമേധയാ കേസെടുത്തു പ്രതികളെ പിടികൂടുകയായിരുന്നു.
വാടകഗുണ്ടകളുടെ സഹായത്തോടെയായിരുന്നു ജീവനക്കാർ സുരേഷിനെ മർദിച്ചത്. കമ്പനിയിലെ ഓഡിറ്ററാണ് സുരേഷ്. ഓഫീസിൽ സുരേഷുമായുള്ള അഭിപ്രായവ്യത്യാസമാണ് വാടകഗുണ്ടകളെ ഒപ്പംകൂട്ടി അക്രമം നടത്താൻ പ്രേരകമായതെന്ന് പോലീസ് പറഞ്ഞു. ജോലിയുമായി ബന്ധപ്പെട്ട് സുരേഷ് തങ്ങൾക്കുമേൽ വലിയ സമ്മർദം ചെലുത്താറുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ ഉമാശങ്കറും വിനേഷും പോലീസിനോട് പറഞ്ഞു.
Bengaluru Men Hire Goons To Beat ‘Strict' Colleague on Busy Road; 5 Arrested After Video Went Viral#Bengaluru #Viral #ViralVideohttps://t.co/lfNBDKM8NA
— News18.com (@news18dotcom) April 6, 2024
The post സഹപ്രവർത്തകനെ റോഡിൽ വെച്ച് ക്രൂരമായി മർദിച്ചു; അഞ്ച് പേർ അറസ്റ്റിൽ appeared first on News Bengaluru.
Powered by WPeMatico
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.