സിനിമാതാരവും മോഡലുമായ യുവതിക്കുനേരേ ട്രെയിനില്‍ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കു നേരെ ട്രെയിനില്‍ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം ചവറ തയ്യില്‍ അന്‍സാര്‍ ഖാന്‍ (25) ആണ് കോട്ടയം റെയില്‍വേ പോലീസിന്റെ പിടിയിലായത്. 12ന് ചെന്നൈ- തിരുവനന്തപുരം എക്‌സ്പ്രസിലായിരുന്നു സംഭവം.
യുവതി ഉറങ്ങുമ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്. യുവതി ഉണര്‍ന്നതോടെ ഇയാള്‍ ശുചിമുറിയില്‍ ഒളിക്കുകയായിരുന്നു. ട്രെയിന്‍ കോട്ടയത്തെത്തിയപ്പോള്‍ പുറത്തേക്കു ചാടി രക്ഷപ്പെട്ടു. യുവതി പിന്നാലെ ഓടിയെങ്കിലും ഇയാള്‍ കടന്നുകളഞ്ഞു സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. കഞ്ചാവു കേസുകളിലടക്കം ഇയാള്‍ പിടിയിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
The post സിനിമാതാരവും മോഡലുമായ യുവതിക്കുനേരേ ട്രെയിനില്‍ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍ appeared first on News Bengaluru.