സിപിഎം പ്രകടനപത്രിക ഇന്ന് പുറത്തിറക്കും
ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സി പി എം പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കുക.
വൈകിട്ട് 3.30ന് എ കെ ജി ഭാവനില്‍ നടക്കുന്ന ചടങ്ങിലാണ് പ്രകടനപത്രിക പുറത്തിറക്കുക. ബി.ജെ.പിയെ പരാജയപ്പെടുത്തുക, ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക, മതേതര സർക്കാരിനെ തിരഞ്ഞെടുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടാണ് പ്രകടനപത്രിക.
കേരള മാതൃകയില്‍ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് പ്രകടനപത്രികയില്‍ മുന്‍തൂക്കം നല്‍കും. ആരോഗ്യ- വിദ്യാഭ്യാസ മേഖലകളില്‍ ഊന്നിയാകും പ്രകടനപത്രിയിലെ വാഗ്ദാനങ്ങള്‍.
The post സിപിഎം പ്രകടനപത്രിക ഇന്ന് പുറത്തിറക്കും appeared first on News Bengaluru.
Powered by WPeMatico