സിറിയയിൽ ഇറാൻ കോൺസുലേറ്റിൽ ആക്രമണം; മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു
ടെഹ്‌റാന്‍: സിറിയയിലെ ഇറാൻ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഇറാന്‍ ആരോപിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് സിറിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാൻ എംബസിക്ക് സമീപത്തുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണം നടന്നത്.
വ്യോമാക്രമണത്തില്‍ എംബസിയുടെ കോണ്‍സുലേറ്റ് കെട്ടിടം പൂര്‍ണമായും തകര്‍ന്നു. ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ് കോറിന്റെ മുതിര്‍ന്ന കമാന്‍ഡര്‍ മുഹമ്മദ് റസ സഹേദി, ബ്രിഗേഡ് ജനറല്‍ മുഹമ്മദ് ഹാദി ഹാജി റാഹിമി, തുടങ്ങി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
WATCH: Footage shows building flattened after Israeli strike on Iranian consulate in Syria, search continues
— Insider Paper (@TheInsiderPaper) April 1, 2024
8 ഇറാനിയന്‍ പൗരന്മാരും, രണ്ട് സിറിയന്‍ പൗരന്മാരും ഒരു ലബനീസ് പൗരനുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എഫ് 35 ഫൈറ്റര്‍ ജെറ്റ് ആണ് ആക്രമണം നടത്തിയതെന്നും ആറ് മിസൈലുകള്‍ കെട്ടിടത്തിന് നേരെ തൊടുത്തുവെന്നും സിറിയയിലെ ഇറാന്‍ അംബാസഡര്‍ പ്രതികരിച്ചു. ആക്രമണത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നെന്ന് സിറിയന്‍ ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു. കെട്ടിടത്തിലുണ്ടായിരുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
This is the attack on the Iranian embassy in Syria…
The FAFO precision of modern munitions is pretty good, only some dust made it out of Iranian territory. pic.twitter.com/E5Uu0CEl1V— Kvist.P (@kvistp) April 2, 2024
The post സിറിയയിൽ ഇറാൻ കോൺസുലേറ്റിൽ ആക്രമണം; മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു appeared first on News Bengaluru.