സി.എം. ഇബ്രാഹിമിൻ്റെ മകൻ കോൺഗ്രസിൽ ചേർന്നു
ബെംഗളൂരു: മുൻ കേന്ദ്രമന്ത്രിയും ജെ.ഡി.എസ് മുൻ അധ്യക്ഷനുമായ സി.എം. ഇബ്രാഹിമിൻ്റെ മകൻ സി.എം. ഫയസ് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് ആസ്ഥാനത്ത് വച്ച് മുഖ്യമന്ത്രി സിദ്ധരാമ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെ.ഡി.എസ് സ്ഥാനാർഥിയായി ബീദറിലെ ഹമ്നാബാദിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
ജെഡിഎസ് – ബി ജെപി സഖ്യത്തിനെതിരെ പാർട്ടിയിൽ പ്രതിഷേധിച്ചതിന് സി.എം ഇബ്രാഹിമിനെ അധ്യക്ഷ സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു. സി.എം. ഇബ്രാഹിമും കോൺഗ്രസിൽ തിരിച്ചെത്തുമെന്നാണ് വാർത്തകൾ. ബി.ജെ.പി. മുൻ മന്ത്രി ആർ. ശങ്കര്‍, ജെഡിഎസ് നേതാക്കളായ ഗോവിന്ദരാജ്, ബോറെഗൗഡ, പ്രേമ മഹാലിംഗപ്പ, വാണി ശിവറാം എന്നിവരും വെള്ളിയാഴ്ച കോൺഗ്രസിൽ ചേർന്നു.
The post സി.എം. ഇബ്രാഹിമിൻ്റെ മകൻ കോൺഗ്രസിൽ ചേർന്നു appeared first on News Bengaluru.
Powered by WPeMatico