സൈനിക ഹെലികോപ്‌റ്ററുകൾ കൂട്ടിയിടിച്ചു; ഒരു മരണം, ഏഴ് പേരെ കാണാതായി

ജപ്പാനിൽ രണ്ട് സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഏഴ് പേരെ കാണാതാവുകയും ചെയ്‌തു. ജപ്പാനിലെ സെൽഫ് ഡിഫൻസ് ഫോഴ്‌സ്(എസ്‌ഡിഎഫ്) വക്താവാണ് വിവരം പുറത്തുവിട്ടത്.
ടോറിഷിമ ദ്വീപിലാണ് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ശനിയാഴ്‌ച രാത്രി 10.38ന് ഒരു ഹെലികോപ്‌റ്ററിൽ നിന്നുമുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. ഒരു മിനുട്ടിന് ശേഷം ഹെലികോപ്‌റ്ററിൽ നിന്നുള്ള അടിയന്തര സിഗ്‌നൽ ലഭിക്കുകയും ചെയ്‌തു. 11.04 നായിരുന്നു രണ്ടാമത്തെ ഹെലികോപ്‌റ്ററിൽ നിന്നുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. ഹെലികോപ്‌റ്ററുകളുടെ ചില ഭാഗങ്ങൾ കടലിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
കൂട്ടിയിടിയുടെ കാരണം സംബന്ധിച്ച് വ്യക്തതയില്ല. ഹെലികോപ്റ്ററുകളിൽ ഉണ്ടായിരുന്നവരെ കണ്ടെത്തി അവരുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. ഹെലികോപ്റ്ററുകൾ അന്തർവാഹിനികളെ നേരിടാനുള്ള പരിശീലനം രാത്രിയിൽ നടത്തുന്നുണ്ട്. ഇതിനിടെയാണ് അപകടമുണ്ടായത്. ഫ്ലൈറ്റ് റെക്കോർഡറുകൾ വീണ്ടെടുത്തതായും ഹെലികോപ്റ്ററുകൾ കൂട്ടിയിടിക്കാനുള്ള സാധ്യത ഉൾപ്പെടെ പരിശോധിക്കുകയാണെന്നും മിനോരു കിഹാര കൂട്ടിച്ചേർത്തു.
The post സൈനിക ഹെലികോപ്‌റ്ററുകൾ കൂട്ടിയിടിച്ചു; ഒരു മരണം, ഏഴ് പേരെ കാണാതായി appeared first on News Bengaluru.