സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ പരാതി നല്‍കി കെ കെ ശൈലജ ടീച്ചര്‍
വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ പരാതി നല്‍കി എല്‍ഡിഎഫ് സ്ഥാനാർഥി കെ കെ ഷൈലജ. തിരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നല്‍കിയത്. നവ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് പരാതി.
സ്ഥാനാർഥിയുടെ അറിവോടെ സൈബർ ആക്രമണം നടക്കുന്നു. ഫോട്ടോ മോർഫ് ചെയ്തും സംഭാഷണം എഡിറ്റ് ചെയ്തും വ്യാജ പ്രചാരണം നടത്തുന്നു. വ്യക്തിഹത്യ നടത്തിയും ദുരാരോപണം ഉന്നയിച്ചും സൈബറിടം ദുരുപയോഗം ചെയ്യുന്നു.
തേജോവധം നടത്താൻ പ്രചണ്ഡ പ്രചാരണമാണ് യുഡിഫ് നടത്തുന്നത്. പോലീസില്‍ പരാതി നല്‍കിയിട്ടും സത്വര നടപടിയുണ്ടായില്ല. സ്ഥാനാർഥി എന്ന നിലയില്‍ യുഡിഎഫും സ്ഥാനാർഥിയും മീഡിയ വിംഗും തന്നെ വ്യക്തി ഹത്യ നടത്തുന്നുവെന്ന് ഇന്നലെ കെ കെ ശൈലജ ആരോപിച്ചിരുന്നു.
The post സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ പരാതി നല്‍കി കെ കെ ശൈലജ ടീച്ചര്‍ appeared first on News Bengaluru.
Powered by WPeMatico