സ്‌കൂള്‍ ബസ് തലകീഴായി മറിഞ്ഞ് അപകടം; ആറ് കുട്ടികള്‍ മരിച്ചു
ഹരിയാനയിലെ നര്‍നോളില്‍ സ്‌കൂള്‍ ബസ് തലകീഴായി മറിഞ്ഞ് അപകടം. അപകടത്തില്‍ ആറ് വിദ്യാര്‍ഥികള്‍ മരിച്ചു. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 20ല്‍ അധികം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെയാണ് ഹരിയാനയിലെ നര്‍നോളില്‍ അപകടം ഉണ്ടായത്. ജിഎല്‍ പബ്ലിക് സ്‌കൂളിന്റെ സ്‌കൂള്‍ ബസ് ആണ് നര്‍നോളിലെ കനിനയിലെ ഉന്‍ഹനി ഗ്രാമത്തില്‍വെച്ച് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചശേഷം തലകീഴായി മറിഞ്ഞത്. അപകടകാരണം അന്വേഷിച്ചുവരികയാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
The post സ്‌കൂള്‍ ബസ് തലകീഴായി മറിഞ്ഞ് അപകടം; ആറ് കുട്ടികള്‍ മരിച്ചു appeared first on News Bengaluru.
Powered by WPeMatico