സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ചു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. കെംപെഗൗഡ ബസ് സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന സ്വകാര്യ സ്ലീപ്പർ ബസിനാണ് തീപിടിച്ചത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വൈകിട്ട് 6.30ഓടെ അമർ ഹോട്ടലിനു സമീപം നിർത്തിയ ബസിനു പെട്ടെന്ന് തീപിടികാണുകയായിരുന്നു. ഇത് കണ്ട വഴിയാത്രക്കാർ ഫയർ ഫോഴ്‌സിനെ വിവരമറിച്ചു. രണ്ട് ഫയർ എഞ്ചിനുകൾ എത്തിയാണ് തീയണച്ചത്. എന്നാൽ ബസ് പൂർണമായും കത്തിനശിച്ചു. തീപ്പിടുത്തതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്തു.
The post സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ചു appeared first on News Bengaluru.