സ്വന്തമായി വീടും ഭൂമിയുമില്ല; മൈസൂരുവിൽ നാമനിർദേശ പത്രിക സമർപ്പിച്ച് യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ
ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മൈസൂരുവിൽ നിന്ന് മത്സരിക്കുന്ന യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ നാമനിർദേശ പത്രിക സമർപ്പിച്ചു. മൈസൂരു-കുടക് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായാണ് യദുവീർ മത്സരിക്കുന്നത്.
പത്രിക പ്രകാരം അദ്ദേഹത്തിന് സ്വന്തമായി വീടില്ല, കൃഷി ഭൂമിയോ കര ഭൂമിയോ സ്വന്തം പേരിലില്ല, കാറില്ല, ബിസിനസ് സംരംഭങ്ങളില്ല. വരണാധികാരിക്ക് സമർപ്പിച്ച മറ്റു വിവരങ്ങൾ പ്രകാരം 4 .99 കോടി രൂപയുടെ സ്വത്തു വകകൾ ആണ് അദ്ദേഹത്തിന് ഉള്ളത്. ഇതിൽ ഭാര്യ ത്രിശ്ശിഖ കുമാരിയുടെ കൈവശം 1.04 കോടി രൂപയും തന്റെ കൈവശം 3.64 കോടി രൂപയും ഉണ്ടെന്നാണ് യദുവീർ സമർപ്പിച്ച കണക്ക്.
യദുവീറിന്റെ കൈവശം നാല് കിലോഗ്രാം സ്വർണമുണ്ട് . ഇതുൾപ്പെടെ കൈവശമുള്ള ലോഹങ്ങൾ 3.39 കോടി രൂപ മതിപ്പു വിലയുള്ളതാണ്. ഭാര്യയുടെ കൈവശം ഒരു കോടി രൂപ വിലവരുന്ന വിവിധ ലോഹങ്ങളിലുള്ള ആഭരണങ്ങൾ ഉണ്ടെന്നും യദുവീർ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സാക്ഷ്യപ്പെടുത്തി.
അമ്മ പ്രമോദാ ദേവിക്കൊപ്പം എത്തിയാണ് യദുവീർ പത്രിക സമർപ്പിച്ചത്. മൈസൂരു അമ്പാവിലാസം കൊട്ടാരത്തിൽ നിന്ന് ആദ്യമായി ജനാധിപത്യ ഇന്ത്യയിലെ ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആളാണ് യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ.
The post സ്വന്തമായി വീടും ഭൂമിയുമില്ല; മൈസൂരുവിൽ നാമനിർദേശ പത്രിക സമർപ്പിച്ച് യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ appeared first on News Bengaluru.
Powered by WPeMatico