സ്വര്‍ണവില കുത്തനെ ഇടിഞ്ഞു
കേരളത്തിൽ ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്ന് ഒറ്റയടിക്ക് 1120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ സ്വർണവില 52000 ത്തിലേക്കെത്തി. 12 ദിവസങ്ങള്‍ക്ക് ശേഷമാണു സ്വർണവില ഇത്രയും താഴുന്നത്. ഏപ്രില്‍ 20 മുതല്‍ 1600 രൂപ കുറഞ്ഞിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52920 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6615 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 5535 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞു. രണ്ട് രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 87 രൂപയായി. ഹാള്‍മാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.
The post സ്വര്‍ണവില കുത്തനെ ഇടിഞ്ഞു appeared first on News Bengaluru.