സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന
സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 6,565 രൂപയും പവന് 52,520 രൂപയുമായി. 40 ദിവസത്തിനിടെ 6,440 രൂപയാണ് ഒരു പവന് കൂടിയത്. ഫെബ്രുവരി 29ന് 46080 രൂപയായിരുന്നു പവന് വില.
അടിക്കടി വിലകൂടുകയും അല്‍പം കുറയുകയും ചെയ്‌തെങ്കിലും, പിന്നീട് ഈ വിലയിലേക്ക് ഇതുവരെ താഴ്ന്നിട്ടില്ല. ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. സ്വര്‍ണവില ഇനിയും വര്‍ധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
The post സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന appeared first on News Bengaluru.
Powered by WPeMatico