സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ മാതാവ് സുപ്രീംകോടതിയില്‍
മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സൗമ്യയുടെ മാതാവ് സുപ്രീംകോടതിയില്‍. കേസില്‍ നാല് പ്രതികള്‍ക്കും ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നത്.
പ്രതികളുടെ ശിക്ഷാ വിധി ചോദ്യം ചെയ്തുള്ള അപ്പീല്‍ തീര്‍പ്പാകും വരെയാണ് ശിക്ഷാ വിധി സ്റ്റേ ചെയ്ത് ജാമ്യം അനുവദിച്ചത്. രവി കപൂര്‍, അമിത് ശുക്ല, അജയ് കുമാര്‍, ബല്‍ജീത് മാലിക്ക് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഈ നാല് പ്രതികളും ഇതിനകം 14 വര്‍ഷവും 9 മാസവും ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
രവി കപൂര്‍, അമിത് ശുക്ല, അജയ് കുമാര്‍, ബല്‍ജീത് മാലിക്ക് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഈ നാല് പ്രതികളും ഇതിനകം 14 വര്‍ഷവും 9 മാസവും ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സൗമ്യയുടെ മാതാവ് നല്‍കിയ അപ്പീല്‍ തിങ്കളാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും.
The post സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ മാതാവ് സുപ്രീംകോടതിയില്‍ appeared first on News Bengaluru.