ഹിറ്റ്‌മാൻ ഇനി ഡക്ക്മാൻ കൂടി; ഏറ്റവും കൂടുതൽ തവണ ഡക്ക് ആയ താരമായി രോഹിത് ശർമ്മ
ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കില്‍ പുറത്താക്കുന്ന താരം എന്ന മോശം റെക്കോർഡ് ഇനി രോഹിത് ശർമയുടെ പേരിൽ. ഇന്ന് രാജസ്ഥാൻ റോയല്‍സിനെതിരെ ഡക്കില്‍ പുറത്തായതോടെ ദിനേഷ് കാർത്തികിന്റെ റെക്കോർഡിനൊപ്പം രോഹിത് എത്തി.
ഇന്ന് നടന്ന മത്സരത്തിലെ ആദ്യ ഓവറില്‍ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ ഗോള്‍ഡൻ ഡക്കായാണ് രോഹിത് ശർമ കളം വിട്ടത്. ഇത് രോഹിത് ശർമയുടെ ഐപിഎല്‍ ചരിത്രത്തിലെ പതിനേഴാം ഡക്ക് ആണ്. ദിനേശ് കാർത്തിക് മാത്രമാണ് ഇതിനു മുമ്പ് ഇത്രയധികം ഡക്കില്‍ പുറത്തായിട്ടുള്ളത്. ഐപിഎൽ ചരിത്രത്തിലെ 17-ാം ഡക്കായിരുന്നു ഹിറ്റ്മാൻ്റേത്.
ക്യാപ്റ്റനല്ലാതെ ആദ്യമായി ഹോം ഗ്രൗണ്ടില്‍ ഇറങ്ങിയ രോഹിത് ഡക്കായത് ആരാധകരെയും നിരാശരാക്കി. നിശ്ചിത ഓവറിൽ മുംബൈക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് നേടാനാണ് സാധിച്ചത്. തുടർച്ചയായ രണ്ടു തോൽവി നേരിട്ട മുംബൈക്ക് നിർണായകമാണ് ആദ്യ ഹോം മത്സരം.
The post ഹിറ്റ്‌മാൻ ഇനി ഡക്ക്മാൻ കൂടി; ഏറ്റവും കൂടുതൽ തവണ ഡക്ക് ആയ താരമായി രോഹിത് ശർമ്മ appeared first on News Bengaluru.