ഹെൽത്ത് ഡ്രിങ്ക്സ് കാറ്റ​ഗറിയിൽ നിന്ന് ബോൺവിറ്റയെ മാറ്റണമെന്ന് നിർദേശം


ഹെൽത്ത് ഡ്രിങ്ക്സ് വിഭാഗത്തിൽ നിന്നും ബോൺവിറ്റ നീക്കം ചെയ്യണമെന്ന നിർദേശവുമായി കേന്ദ്രസർക്കാർ. ആരോ​ഗ്യപാനീയങ്ങളുടെ ​ഗണത്തിൽ ഉൾപ്പെടുത്തി വിൽപനയ്‌ക്ക് എത്തിക്കുന്ന കമ്പനിയുടെ സമീപനത്തിനെതിരായാണ് കേന്ദ്രസർക്കാർ നടപടി. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയമാണ് എല്ലാ ഇ-കൊമേഴ്‌സ് കമ്പനികൾക്കും ഇതുസംബന്ധിച്ച നിർദേശം നൽകിയത്.

വെബ്സൈറ്റുകളിലും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ബോൺവിറ്റയെ ​ഹെൽത്ത് ഡ്രിങ്ക് ​കാറ്റ​ഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് മാറ്റണമെന്നാണ് നിർ​ദേശം. ദേശീയ ബാലാവകാശ കമ്മീഷന്റെ അന്വേഷണത്തിൽ എഫ് എസ്‌ എസ്‌ ആക്ട് 2005 പ്രകാരമുള്ള ആരോഗ്യ പാനീയങ്ങൾ അല്ല നിലവിൽ വില്പന നടത്തുന്നതെന്ന കണ്ടെത്തലിനെ തുടർന്നാണിത്. കൂടാതെ ബോൺവിറ്റയിൽ സ്വീകാര്യമായതിലും അധികം പഞ്ചസാരയുടെ അളവും കണ്ടെത്തിയിരുന്നു.

പവർ സപ്ലിമെൻ്റുകൾ ഹെൽത്ത് ഡ്രിങ്ക്‌സ് ആയി അവതരിപ്പിക്കുന്ന കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ കമ്മീഷൻ നേരത്തെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയോട് (എഫ്എസ്എസ്എഐ) ആവശ്യപ്പെട്ടിരുന്നു.

The post ഹെൽത്ത് ഡ്രിങ്ക്സ് കാറ്റ​ഗറിയിൽ നിന്ന് ബോൺവിറ്റയെ മാറ്റണമെന്ന് നിർദേശം appeared first on News Bengaluru.

Powered by WPeMatico


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
error: Content is protected !!