ഹൈക്കോടതി അനുമതിയായി; വിഷു ചന്തകള്‍ നാളെ മുതല്‍
കൊച്ചി: സംസ്ഥാനത്ത് റംസാൻ – വിഷു വിപണന മേളകൾ നടത്താൻ ഹെെക്കോടതി ഉപാധികളോടെ അനുമതി നൽകി. കൺസ്യൂമർഫെഡിന്റെ ഹർജിയിലാണ് ഹെെക്കോടതി ഉത്തരവ്. വിപണനമേളകളെ സർക്കാർ യാതൊരുതരത്തിലുള്ള പ്രചരണത്തിനും ഉപയോഗിക്കരുതെന്ന നിർദേശവും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിലുണ്ട്. കൂടാതെ ചന്തകളുടെ നടത്തിപ്പിൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം കണ്ടെത്തിയാൽ തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും ഹെെക്കോടതി വ്യക്തമാക്കി.
5 കോടി രൂപ സര്‍ക്കാര്‍ സബ്‌സിഡിയോടെ റംസാന്‍- വിഷു ചന്തകള്‍ നടത്തുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം ആകുമെന്നു ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയതിനെതിരെ ആണ് കണ്‍സ്യൂമര്‍ഫെഡ് ഹൈക്കോടതിയെ സമീപിച്ചത്. 13 ഭക്ഷ്യസാധനങ്ങള്‍ റംസാന്‍- വിഷു വിപണന മേളകളിലൂടെ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതാണു പദ്ധതി. ഈ ഭക്ഷ്യവസ്തുക്കള്‍ ഇതിനകം തന്നെ വാങ്ങിച്ചു കഴിഞ്ഞതായും കണ്‍സ്യൂമര്‍ഫെഡ് കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഉപാധികളോടെ ചന്ത നടത്താന്‍ കോടതി അനുമതി നല്‍കിയത്. മാത്രമല്ല, മധ്യവര്‍ഗത്തിന്റെയും സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെയും ജീവിതാവസ്ഥ ബുദ്ധിമുട്ടു നേരിടുന്നു എന്നതും അതുകൊണ്ട് ഇത്തരമൊരു സഹായം ജനങ്ങള്‍ക്കു കിട്ടുന്നതിനെ തടയുന്നില്ലെന്നും കോടതി വ്യക്തമാക്കി. കൊടുംചൂടാണ്. ജനങ്ങളുടെ കൈയില്‍ പണമില്ല. ക്ഷേമ പെന്‍ഷനുകളും ഭാഗികമായേ നല്‍കിയിട്ടുള്ളൂ. ജനങ്ങള്‍ വലിയ ബുദ്ധിമുട്ടിലാണ് എന്നും കോടതി പറഞ്ഞു.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചന്തകള്‍ നാളെ തന്നെ ആരംഭിക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ റംസാന്‍ വിഷു ചന്ത നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതാണ്. മുന്‍ തിരഞ്ഞെടുപ്പ് കാലത്തും ചന്തകള്‍ നടത്തിയിട്ടുണ്ട്. ചന്ത നടത്തുന്ന കാര്യം ഇത്തവണ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര കമ്മീഷന് റിപ്പോര്‍ട്ട് ചെയ്തു. കേരളത്തെ പട്ടിണിക്കിട്ട് കൊല്ലുക, ദ്രോഹിക്കുക എന്ന നയമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഈ മാസം 18 വരെ ചന്തകള്‍ നടത്തും. 13 സബ്‌സിഡി ഇനങ്ങള്‍ നല്‍കും. താലൂക്ക് തലത്തിലും ചന്തകളുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
The post ഹൈക്കോടതി അനുമതിയായി; വിഷു ചന്തകള്‍ നാളെ മുതല്‍ appeared first on News Bengaluru.
Powered by WPeMatico