Follow the News Bengaluru channel on WhatsApp

മെട്രോ നിർമാണം; ബന്നാർഘട്ട റോഡ് ഇന്ന് മുതൽ ഭാഗികമായി അടച്ചിടും

ബെംഗളൂരു: ബെംഗളൂരു മെട്രോ പിങ്ക് ലൈൻ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ബന്നാർഘട്ട റോഡ് ഇന്ന് മുതൽ ഒരു വർഷത്തേക്ക് ഭാഗികമായി അടച്ചിടും. മൈക്കോ സിഗ്നൽ മുതൽ ആനേപ്പാളയ ജങ്ഷൻ വരെയുള്ള ഭാഗമാണ് ഭാഗികമായി അടച്ചിടുകയെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു.

മെട്രോയുടെ ലക്കസാന്ദ്ര ഭൂഗർഭ മെട്രോ സ്റ്റേഷൻ്റെ നിർമാണപ്രവൃത്തികൾക്ക് പാത അടയ്ക്കേണ്ടത് അനിവാര്യമാണെന്ന് ബിഎംആർസിഎൽ അറിയിച്ചു. ഇക്കാരണത്താൽ ഇന്ന് മുതൽ മൈക്കോ സിഗ്നലിൽനിന്ന് വലത് തിരിഞ്ഞ് ആഡുഗൊഡി സിഗ്നൽ വഴി ബോഷ് ലിങ്ക് റോഡിലേക്ക് എത്തുകയും തുടർന്ന് ഇടത് തിരിഞ്ഞ് ആനേപ്പാളയ ജങ്ഷനിലേക്ക് എത്തിച്ചേരുന്നതുമാണ് പുതിയ ഗതാഗത ക്രമീകരണം.

അതേസമയം ഡയറി സർക്കിളിൽനിന്ന് ആനേപ്പാളയ ജങ്ഷനിലേക്കുള്ള ഗതാഗതത്തിന് മാറ്റമില്ല. ഡയറി സർക്കിളിൽനിന്ന് ശാന്തിനഗറിലേക്ക് എത്തുന്നവർ വിൽസൺ ഗാർഡനിലെ സെവൻത് മെയിൻ റോഡിൽനിന്ന് ഇടത് തിരിഞ്ഞ് പോകണമെന്ന് ബിഎംആർസിഎൽ അധികൃതർ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.