Follow the News Bengaluru channel on WhatsApp

കോണ്‍ഗ്രസിന് ആശ്വാസം; 3500 കോടി രൂപയുടെ കുടിശ്ശികയില്‍ നിലവില്‍ നടപടി സ്വീകരിക്കരിക്കില്ല

ആദായ നികുതി കേസില്‍ കോണ്‍ഗ്രസിന് ആശ്വാസം. തിരഞ്ഞെടുപ്പ് കഴിയും വരെ 3500 കോടി ഈടാക്കാൻ തുടർനടപടികള്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സുപ്രീംകോടതിയിലാണ് ഉറപ്പ് നല്‍കിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അക്കൗണ്ടുകളില്‍ നിന്ന് കൂടുതല്‍ പണം പിടിച്ചെടുക്കില്ലെന്ന് ഉറപ്പായതോടെ ആശങ്കകള്‍ ഇല്ലാതെ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാം.

കേസ് ജൂലായിലേക്ക് മാറ്റി. ആദായ നികുതി വകുപ്പ് നോട്ടീസ് ലഭിച്ചതോടെയാണ് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് നാഗരത്ന അധ്യക്ഷയായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് പാർട്ടിയെ നിശ്ചലമാക്കാനാണ് കേന്ദ്ര സർക്കാർ ഏജൻസിയുടെ നീക്കമെന്നും കോണ്‍ഗ്രസ് സുപ്രീംകോടതിയെ അറിയിച്ചു. കോണ്‍ഗ്രസ്, സിപിഐ, സിപിഎം, ടിഎംസി അടക്കം പാ‍ർട്ടികള്‍ക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.