Follow the News Bengaluru channel on WhatsApp

ഐപിഎൽ 2024; ചെന്നൈയെ മുട്ടുകുത്തിച്ച് ഡൽഹി

ഐപിഎൽ 2024 സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങിയ ചെന്നൈ സൂപ്പർ കിങ്സ്. വിശാഖപട്ടണത്ത് നടന്ന കളിയിൽ ഋഷഭ് പന്ത് നയിച്ച ഡൽഹി ക്യാപിറ്റൽസിനോട് 20 റൺസിന്റെ പരാജയമാണ് മഞ്ഞപ്പട ഏറ്റുവാങ്ങിയത്.

കളിയിൽ ആദ്യം ബാറ്റ് ചെയ്ത ഡെൽഹി നിശ്ചിത 20 ഓവറുകളിൽ 191/5 എന്ന മികച്ച സ്കോർ നേടിയപ്പോൾ, ചെന്നൈയുടെ മറുപടി 171/6 ൽ അവസാനിച്ചു. മഹേന്ദ്ര സിങ് ധോണി അവസാന ഓവറുകളിൽ നടത്തിയ വെടിക്കെട്ടാണ് തോൽവിക്കിടെയും ചെന്നൈ ആരാധകരെ ആവേശം കൊള്ളിക്കുന്നത്‌.

192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കളിയിൽ തുടക്കം തന്നെ ചെന്നൈ സൂപ്പർ കിങ്സ് തകർന്നു. ഓപ്പണർമാരായ റുതുരാജ് ഗെയിക്ക്വാദും, രചിൻ രവീന്ദ്രയും പുറത്താകുമ്പോൾ സ്കോർ ബോർഡിൽ ഏഴ് റൺസ് മാത്രം. പവർ പ്ലേ അവസാനിക്കുമ്പോൾ 32/2 എന്ന നിലയിലായിരുന്നു സിഎസ്കെ. രചിൻ രവീന്ദ്രയാണ് ഏറ്റവുമധികം നിരാശപ്പെടുത്തിയത്.

ആദ്യ കളികളിൽ തിളങ്ങിയ അദ്ദേഹം 12 പന്തിൽ നിന്ന് രണ്ട് റൺസാണ് ഡെൽഹിക്കെതിരെ നേടിയത്. രചിൻ മങ്ങിയതും പവർപ്ലേയിലെ ദയനീയ കളിയും ചെന്നൈയുടെ പരാജയത്തിന് പ്രധാന കാരണങ്ങളിൽ ഒന്നായി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.