Follow the News Bengaluru channel on WhatsApp

‘കുട്ടിയെ ചവിട്ടി തെറിപ്പിച്ചു, ചുമരില്‍ ഇടിച്ചു വീണു’; രണ്ടര വയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന ശബ്‌ദരേഖ പുറത്ത്

കാളികാവില്‍ രണ്ടരവയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ ക്രൂരത വെളിവാക്കുന്ന ശബ്‌ദരേഖ പുറത്ത്. പ്രതിയായ മുഹമ്മദ് ഫായിസിന്റെ സഹോദരീ ഭർത്താവ് അൻസാർ അയല്‍വാസിയോട് സംസാരിക്കുന്ന ശബ്‌ദരേഖയിലാണ് ക്രൂരതയെക്കുറിച്ച്‌ പറയുന്നത്.

ആ കുട്ടിയെ ഒരൊറ്റ ചവിട്ടായിരുന്നുന്നുവന്നും തടയാൻ ശ്രമിച്ചപ്പോള്‍ ഫായിസ് ഭീഷണിപ്പെടുത്തിയെന്നുമാണ് അന്‍സാര്‍ സംഭാഷണത്തില്‍ പറയുന്നത്. പോലീസില്‍ മൊഴികൊടുക്കാൻ പറഞ്ഞിട്ടുണ്ടെന്നും അതിനായി പോവുകയാണെന്നും അന്‍സാര്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. കൊല നടത്തിയത് ക്രൂരമായെന്നു വെളിവാക്കുന്നതാണ് ഫോണ്‍ സംഭാഷണം. ഫായിസിന്‍റെ അമ്മയുടെ മടിയില്‍ കുട്ടി ഇരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്.

ചവിട്ടേറ്റ കുഞ്ഞ് തെറിച്ചുപോയി ചുമരില്‍ ഇടിച്ച്‌ വീണു. സംഭവത്തില്‍ പോലീസിന് മൊഴി നല്‍കാൻ പറഞ്ഞിട്ടുണ്ടെന്നും അതിനായി പോകുകയാണെന്നുമാണ് സംഭാഷണത്തില്‍ പറയുന്നത്. ഫായിസ് നിരന്തരം കുട്ടിയെ ഉപദ്രവിച്ചിരുന്നതായും ഇത് കുട്ടിയുടെ മാതാവിന് അറിയാമായിരുന്നെന്നും കൊലയ്‌ക്ക് ദൃക്‌സാക്ഷിയായ അൻസാർ പറയുന്നു.

കുട്ടിക്ക് ഭക്ഷണം വാങ്ങി കൊടുക്കുന്നത് പോലും തടയാൻ ഫായിസ് ശ്രമിച്ചിരുന്നുവന്നും കുട്ടിയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്തതിനു ഫായിസ് കയർത്തിരുന്നതായും അൻസാർ പറയുന്നുണ്ട്. നിലവില്‍ ഫായിസിനെ മാത്രമാണ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ പ്രതിയായ ഫായിസ് റിമാന്‍ഡിലാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.