Follow the News Bengaluru channel on WhatsApp

വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവിൽ വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ബംഗാൾ സ്വദേശിനിയും ബെംഗളൂരുവിൽ സ്പാ ജീവനക്കാരിയുമായ ഫരീദ ഖാത്തൂൻ(42) ആണ് കൊല്ലപ്പെട്ടത്. നഗരത്തിൽ കാർ ഡ്രൈവറായി ജോലിചെയ്യുന്ന എൻ.എൽ. ഗിരീഷ് എന്ന റെഹാൻ അഹമദ്(32) ആണ് യുവതിയെ കൊലപ്പെടുത്തിയത്. കൃത്യം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഇയാൾ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മുഖത്തും കഴുത്തിലും നെഞ്ചിലും ക്രൂരമായി കുത്തി പരുക്കേൽപ്പിച്ചാണ് ഫരീദയെ കൊലപ്പെടുത്തിയത്. ബെംഗളൂരു ജയനഗറിലെ ശാലിനി മൈതാനത്ത് ശനിയാഴ്ചയായിരുന്നു സംഭവം. ഗിരീഷ് ജയനഗർ സ്വദേശിയാണ്.

2022 മുതൽ ഫരീദയും ഗിരീഷും സുഹൃത്തുക്കൾ ആയിരുന്നു. ഫരീദ ഭർത്താവിൽ നിന്നും വേർപിരിഞ്ഞു കഴിയുകയായിരുന്നു. ഇവർക്ക് രണ്ടു പെൺമക്കൾ ഉണ്ട്. അടുത്തിടെ ഫരീദയുടെ ഭർത്താവ് മരിച്ചതിനെത്തുടർന്ന് പെൺകുട്ടികളെ ഇവർ ബെംഗളൂരുവിലേക്ക് കൊണ്ടുവന്നിരുന്നു. കുട്ടികളെ നഗരത്തിലെ കോളേജിൽ ചേർക്കാനുള്ള ശ്രമത്തിലായിരുന്നു ഫരീദ.

ഇതിനിടയിലാണ് ഗിരീഷ് വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരന്തരമായി ശല്യം ചെയ്യാൻ ആരംഭിച്ചത്. എന്നാൽ വിവാഹത്തിനുള്ള ആവശ്യം യുവതി നിരസിച്ചതോടെ പ്രകോപിതനായ യുവാവ് ഇവരെ ക്രൂരമായി കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഏകദേശം 15 തവണ യുവതിക്ക് കുത്തേറ്റതായാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.