Follow the News Bengaluru channel on WhatsApp

ലോക്സഭ തിരഞ്ഞെടുപ്പ്; മാണ്ഡ്യയിൽ സുമലതയോട് സഹായം അഭ്യര്‍ഥിച്ച് കുമാരസ്വാമി

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സുമലത എംപിയുടെ സഹായം അഭ്യര്‍ഥിച്ച് ജെഡിഎസ് അധ്യക്ഷൻ എച്ച്. ഡി. കുമാരസ്വാമി. മാണ്ഡ്യയിലാണ് എൻഡിഎ ടിക്കറ്റിൽ കുമാരസ്വാമി മത്സരിക്കുന്നത്. മാണ്ഡ്യയിലെ സിറ്റിംഗ് എംപിയാണ് സുമലത. സുമലതയുടെ ബെംഗളൂരുവിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

മാണ്ഡ്യയിൽ ബിജെപി സീറ്റ്‌ നിഷേധിച്ചതിനെ തുടർന്ന് സുമലത ഏപ്രിൽ മൂന്നിന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനിരിക്കെയാണ് കുമാരസ്വാമിയുടെ സന്ദർശനം. അഞ്ച് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇരുവരുടെയും കൂടിക്കാഴ്ച. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി -ജെഡിഎസ് സഖ്യം നിലവിൽ വന്നതോടെയായിരുന്നു സുമലതയ്ക്ക് ബിജെപി വാഗ്‌ദാനം ചെയ്ത മാണ്ഡ്യ ടിക്കറ്റ് ജെഡിഎസിന് നൽകേണ്ടി വന്നത്. മാണ്ഡ്യക്ക് പകരം രാജ്യസഭാംഗത്വവും ഗവർണർ പദവിയും ഉൾപ്പടെ നിരവധി വാഗ്‌ദാനങ്ങൾ ബിജെപി നൽകിയിട്ടുണ്ട്.

എന്നാൽ ഇതിനോടൊന്നും നിലവിൽ സുമലത പ്രതികരിച്ചിട്ടില്ല. സ്വതന്ത്ര സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ സുമലത വീണ്ടും മത്സരിക്കുമെന്ന അഭ്യൂഹവും നിലനിൽക്കുന്നുണ്ട്. കർണാടക ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ഉൾപ്പടെ നിരവധി പേർ സുമലതയെ അനുനയിപ്പിക്കാനുളള ശ്രമം തുടരുകയാണ്.

ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ്‌ സ്ഥാനാർഥി എച്ച്. ഡി. കുമാരസ്വാമി തന്നെ നേരിട്ടെത്തി സുമലതയോട് തിരഞ്ഞെടുപ്പ് സഹകരണം അഭ്യർത്ഥിച്ചത്. കുമാരസ്വാമിക്ക് ആശംസകൾ നേർന്നെങ്കിലും മാണ്ഡ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന കാര്യത്തിൽ സുമലത ഉറപ്പ് നൽകിയിട്ടില്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.