Follow the News Bengaluru channel on WhatsApp

വെള്ളമില്ലെന്ന് കരുതി ഐടി കമ്പനികളെ കേരളത്തിലേക്ക് ക്ഷണിക്കുന്നത് ശരിയല്ല; മന്ത്രി പി. രാജീവിന്റെ പ്രസ്താവനക്കെതിരെ കർണാടക സർക്കാർ

ബെംഗളൂരു: ബെംഗളൂരു ഐടി കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ച വ്യവസായ മന്ത്രി പി. രാജീവിന്റെ പ്രസ്താവനയെ വിമർശിച്ച് കർണാടക സർക്കാർ. വെള്ളമില്ലെന്ന് കരുതി കമ്പനികളെ കേരളത്തിലേക്ക് ക്ഷണിക്കുന്നത് ശരിയല്ലെന്ന് കർണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു. കേരള വ്യവസായ മന്ത്രിയുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. കുടിവെള്ള പ്രശ്നം എല്ലാ സംസ്ഥാനങ്ങളിലുമുണ്ടാകും. ഇതിന്റെ പേരിൽ കമ്പനികളെ ക്ഷണിക്കുന്നത് തെറ്റായ മനോഭാവമാണെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിന്റെ ക്ഷണം സ്വീകരിച്ച് ഒരു കമ്പനികളും ഇതുവരെ ബെംഗളൂരു വിട്ട് പോകില്ല. കേരളത്തിൽ നിന്നുള്ള നിരവധി യുവാക്കൾ ബെംഗളൂരുവിൽ ജോലി ചെയ്യുന്ന കാര്യം കേരള സർക്കാർ മറക്കരുതെന്നും എം.ബി. പാട്ടീൽ പറഞ്ഞു. അടുത്തിടെ ബെംഗളൂരുവില്‍ കടുത്ത കുടിവെള്ള പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പ്രമുഖ ഐടി കമ്പനികളെ വ്യവസായ മന്ത്രി പി. രാജീവ് കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു. ജലം ഉള്‍പ്പടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കാമെന്ന് മന്ത്രി വാഗ്ദാനവും ചെയ്തിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് മന്ത്രി പി. രാജീവിനോട് വിശദീകരണം തേടുമെന്ന് പാട്ടീൽ അറിയിച്ചു. ജലക്ഷാമം എല്ലായിടങ്ങളിലുമുണ്ട്. സാഹചര്യത്തെ വളച്ചൊടിക്കാൻ ആരും ശ്രമിക്കരുതെന്നും പാട്ടീൽ വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.