Follow the News Bengaluru channel on WhatsApp

‘അക്കാദമിയിൽ രാഷ്ട്രീയനേതാക്കൾ ഇടപെടുന്നു’; കേന്ദ്ര സാഹിത്യ അക്കാദമിയിലെ വിശിഷ്ടാംഗത്വം സി രാധാകൃഷ്ണന്‍ രാജി വെച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമിയിലെ വിശിഷ്ടാംഗത്വം എഴുത്തുകാരന്‍ സി രാധാകൃഷ്ണന്‍ രാജി വെച്ചു. അക്കാദമിയിലെ രാഷ്ട്രീയ ഇടപെടലിലും ഫെസ്റ്റിവല്‍ കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്യുന്നതിലും പ്രതിഷേധിച്ചാണ് രാജി. അക്കാദമിയോട് സ്നേഹമുള്ളതിനാലാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു. രാജി വെക്കുന്നതായി അറിയിച്ച് രാധാകൃഷ്ണന്‍ അക്കാദമി സെക്രട്ടറിയ്ക്ക് കത്തയച്ചു.

കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘവാള്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് നടപടി. സാഹിത്യത്തില്‍ യാതൊരു പരിചയവുമില്ലാത്ത വ്യക്തിയാണ് ഉദ്ഘാടനം ചെയ്തത് എന്ന് കത്തില്‍ സി രാധാകൃഷ്ണന്‍ പറയുന്നു. ഫെസ്റ്റിവല്‍ പ്രോഗ്രാം ബ്രോഷറില്‍ ഉദ്ഘാടകന്റെ പേരുണ്ടായിരുന്നില്ല. എഴുത്തുകാര്‍ മാത്രമാണ് ഫെസ്റ്റിവല്‍ ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടുള്ളത്. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എതിരല്ല. പക്ഷെ അക്കാദമിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തില്‍ രാഷ്ട്രീയ വത്കരിക്കുകയാണ്.

സാഹിത്യ അക്കാദമിയുടെ സ്ഥാപക പിതാക്കന്മാര്‍ ഈ സ്ഥാപനത്തിന്റെ ജനാധിപത്യ സ്വയംഭരണത്തെ തുരങ്കം വയ്ക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുക്കാനും ശല്യപ്പെടുത്താതെ അതിജീവിക്കാനും പ്രാപ്തമായ ഒരു ഭരണഘടനയാണ് അതിന് നല്‍കിയത്. എന്നാല്‍ അക്കാദമിയുടെ ഭരണഘടന പുതുക്കിപ്പണിയാന്‍ പോലും രാഷ്ട്രീയ മുതലാളിമാര്‍ മിടുക്കരാണെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട്. ജനാധിപത്യപരമായ സ്വയംഭരണ അവകാശമുള്ള ചുരുക്കം സ്ഥാപനങ്ങളിലൊന്നായ അക്കാദമിയുടെ ശവസംസ്‌കാരത്തിന് എനിക്ക് നിശബ്ദ സാക്ഷിയാകാന്‍ കഴിയില്ലെന്നും അക്കാദമി സെക്രട്ടറിക്കയച്ച രാജിക്കത്തില്‍ അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ മുതിര്‍ന്ന സാഹിത്യകാരന്‍മാര്‍ക്കു നല്‍കുന്ന അംഗീകാരമാണ് കേന്ദ്ര സാഹിത്യ അക്കാദമിയിലെ വിശിഷ്ടാംഗത്വം. മലയാളത്തില്‍നിന്ന് എം.ടി.വാസുദേവന്‍ നായര്‍ക്കാണ് ഇതിനു മുന്‍പ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.