Follow the News Bengaluru channel on WhatsApp

സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് അസഭ്യം പറഞ്ഞു; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ കാറിൽ സഞ്ചരിച്ച സ്ത്രീകളെ, സ്‌കൂട്ടറില്‍ പിന്തുടരുകയും വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത മൂന്ന് പേർ അറസ്റ്റിൽ. ഞായറാഴ്ച രാത്രിയോടെയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. കോറമംഗലയിൽ വെച്ചായിരുന്നു സംഭവം. തേജസ്‌, കണ്ണൻ, ജഗന്നാത് എന്നിവരാണ് അറസ്റ്റിലായത്. ഇരയായ യുവതികളിൽ ഒരാളാണ് വീഡിയോ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്.

സ്‌കൂട്ടറിലുള്ളവര്‍ കാറിലുള്ളവരോട് ദേഷ്യപ്പെട്ട് ആംഗ്യങ്ങള്‍ കാണിക്കുന്നത് വിഡിയോയിൽ കാണാം. തുടര്‍ന്ന് അവര്‍ കാറിനെ മറികടന്ന് അതിന്റെ റൂട്ട് തടയാണ് ശ്രമിച്ചു. എന്നാല്‍ ഡ്രൈവര്‍ കാര്‍ പെട്ടെന്ന് തിരിക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നു.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായും സൗത്ത് ഈസ്റ്റ് പോലീസ് ഡിസിപി സി.കെ. ബാബ പറഞ്ഞു. റോഡ് സുരക്ഷയും റോഡപകട സംഭവങ്ങളും വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.