Follow the News Bengaluru channel on WhatsApp

നിർമാണ പ്രവൃത്തികൾ മുടങ്ങില്ല; ശുദ്ധീകരിച്ച ജലവിതരണം ആരംഭിച്ച് ബിഡബ്ല്യൂഎസ്എസ്ബി

ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണ പ്രവൃത്തികൾ ഇനി മുടങ്ങില്ല. നിർമാണ സൈറ്റുകളിൽ ഉൾപ്പെടെ ജലക്ഷാമം നേരിടുന്ന എല്ലായിടങ്ങളിലേക്കും ശുദ്ധീകരിച്ച ജലം വിതരണം ചെയ്യാനാരംഭിച്ച് ബെംഗളൂരു വാട്ടർ സപ്ലൈ ആൻ്റ് സ്വിവറേജ് ബോർഡ് (ബിഡബ്യുഎസ്എസ്ബി). വെള്ളത്തിനായി കുഴൽകിണറുകളെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കുകയാണ് ഇതിലൂടെ ബോർഡ് ലക്ഷ്യംവെക്കുന്നത്.

ഇതിനകം 63 ലക്ഷം ലിറ്റർ വെള്ളത്തിൻ്റെ ഓർഡർ ലഭിച്ചതായി ബിഡബ്യുഎസ്എസ്ബി ചെയർമാൻ വി. രാം പ്രസാദ് മനോഹർ അറിയിച്ചു. വരും ദിവസങ്ങളിൽ ഇത് ഉയരുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതി ബിഡബ്യുഎസ്എസ്ബിക്ക് വരുമാന മാർഗം കൂടിയാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായി കൈകോർത്താണ് ബിഡബ്യുഎസ്എസ്ബി പദ്ധതി നടപ്പിലാക്കുന്നത്. നിർമാണം നടക്കുന്ന സ്ഥലം മലിനജല സംസ്കരണ പ്ലാൻ്റിൻ്റെ 500 മീറ്റർ ചുറ്റളവിലാണെങ്കിൽ പ്രത്യേക പൈപ്പ് കണക്ഷൻ ഒരുക്കാനും ബോർഡിന് പദ്ധതിയുണ്ട്.

നേരത്തെ, ടാപ്പുകൾക്ക് എയറേറ്റർ നിർബന്ധമാക്കി ജലം പാഴാകുന്നത് തടയാനുള്ള നടപടിയുമായി ബിഡബ്യുഎസ്എസ്ബി രംഗത്തെത്തിയിരുന്നു. ഹോട്ടലുകൾ, അപ്പാർട്ട്മെൻ്റുകൾ, പൊതുസ്ഥലങ്ങൾ, വ്യവസായശാലകൾ ഉൾപ്പെടെ വലിയതോതിൽ വെള്ളം ഉപയോഗിക്കുന്ന സ്ഥാപനങ്ങളിലെല്ലാം ടാപ്പുകളിൽ ഏപ്രിൽ ഏഴിനകം എയറേറ്റർ സ്ഥാപിക്കണമെന്ന് ബോർഡ്‌ വ്യക്തമാക്കിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.