Follow the News Bengaluru channel on WhatsApp

പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ വിവാഹിതനാകുന്നു; വധു തെന്നിന്ത്യന്‍ താരം നീലം ഉപാധ്യായ

വിവാഹിതനാകാൻ ഒരുങ്ങുകയാണ് നടി പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ സിദ്ധാര്‍ഥ് ചോപ്ര. വധു തെന്നിന്ത്യന്‍ താരം നീലം ഉപാധ്യായയാണ്. ഇരുവരുടെയും റോക്ക ചടങ്ങുകള്‍ നടന്നു. പഞ്ചാബി ആചാരങ്ങള്‍ക്കനുസരിച്ചുളള വിവാഹത്തിന് മുമ്പ് നടക്കുന്ന പ്രധാനപ്പെട്ട ചടങ്ങാണ് റോക്ക.

വരന്റേയും വധുവിന്റേയും ബന്ധുക്കള്‍ പരസ്പരം സമ്മാനം കൈമാറുന്ന ചടങ്ങോടെയാണ് വിവാഹം പരസ്യമാകുന്നത്. ഇതിന്ശേഷമാണ് വിവാഹനിശ്ചയം നടക്കുക. പ്രിയങ്കചോപ്ര, ഭര്‍ത്താവ് നിക്ക് ജൊനാസ്, മകള്‍ മാള്‍ട്ടി തുടങ്ങി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചുവപ്പ് ഷിഫോണ്‍ സാരിയില്‍ സുന്ദരിയായാണ് പ്രിയങ്ക ചടങ്ങിനെത്തിയത്.

ഷെര്‍വാണിയായിരുന്നു നിക്ക് ജൊനാസ് ധരിച്ചിരുന്നത്. ചുവപ്പ് നിറത്തിലുളള ലെഹങ്കയാണ് മാള്‍ട്ടി അണിഞ്ഞത്. പര്‍പ്പിള്‍ നിറത്തിലുളള സ്ലീവ്‌ലെസ് ചുരിദാറായിരുന്നു നീലത്തിന്റെ ഔട്ഫിറ്റ്. പേസ്റ്റല്‍ നിറത്തിലുളള പാന്റും പൈജാമയുമായിരുന്നു സിദ്ധാര്‍ഥിന്റെ വേഷം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.