Follow the News Bengaluru channel on WhatsApp

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ യാത്രയായി

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന് വിട ചൊല്ലി ലോകം. 2022-ല്‍ ഗിന്നസ് വേള്‍ഡ് റെക്കോർഡില്‍ ഇടം നേടിയ വെനസ്വേലൻ സ്വദേശി ജുവാൻ വിസെന്റെ പെരസ് മോറയാണ് 114-ാം വയസില്‍ മരണത്തിന് കീഴടങ്ങിയത്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയാണ് വിയോഗവാർത്ത ലോകത്തെ അറിയിച്ചത്.

2022 ഫെബ്രുവരി നാലിനാണ്, 112 വയസും 253 ദിവസവും പ്രായമുള്ള പെരസിനെ ഗിന്നസ് പ്രകാരം ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ മനുഷ്യനായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 11 കുട്ടികളുടെ പിതാവാണ് അദ്ദേഹം. 2022-ലെ കണക്ക് പ്രകാരം 41 പേരകുട്ടികളും 18 കൊച്ചുമക്കളും 12 ചെറുമക്കളും ഇദ്ദേഹത്തിനുണ്ട്.

പത്ത് മക്കളില്‍ ഒമ്പതാമനായ 1909 മെയ് 27-ന് ആൻഡിയൻ സംസ്ഥാനമായ തച്ചിറയിലെ എല്‍ കോബ്രെ പട്ടണത്തിലാണ് ജനനം. അഞ്ചാം വയസില്‍ പിതാവിനൊപ്പം കാർഷിക മേഖലയില്‍ ഇറങ്ങി. പിന്നീട് ഗ്രാമത്തലവനായിരുന്നു പെരസെന്ന് ഗിന്നസ് റെക്കോർഡ്സില്‍ പറയുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.