Follow the News Bengaluru channel on WhatsApp

ടിപ്പര്‍ ലോറി ബൈക്കിലിടിച്ചു; പിതാവിനും മകള്‍ക്കും ദാരുണാന്ത്യം

എറണാകുളം പെരുമ്പാവൂര്‍ താന്നിപ്പുഴയില്‍ ടോറസ് ലോറി ബൈക്കിലിടിച്ച്‌ പിതാവും മകളും മരിച്ചു. കറുകടം കുന്നശേരില്‍ കെ.ഐ. എല്‍ദോ (52), മകള്‍ ബ്ലെസി എന്നിവരാണ് മരിച്ചത്. രാവിലെ 7.45 ഓടെ പെരുമ്പാവൂർ – കാലടി റൂട്ടില്‍ താന്നിപ്പുഴ പള്ളിപ്പടിക്കു സമീപമാണ് അപകടം.

മകളെ അങ്കമാലി റെയില്‍വേ സ്റ്റേഷനിലാക്കാൻ പോകുകയായിരുന്നു എല്‍ദോ. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. തെറിച്ചുവീണ ഇരുവരുടേയും ശരീരത്തിലൂടെ ടിപ്പര്‍ കയറിയിറങ്ങി. ടിപ്പർ ബൈക്കിലിടിച്ച ശേഷം 10 മീറ്ററോളം മുന്നിലേക്ക് നിരങ്ങിനീങ്ങിയ ശേഷമാണ് നിന്നത്.

ബ്ലെസി സംഭവസ്ഥലത്തും എല്‍ദോ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. പാലക്കാട്‌ കൃഷി അസിസ്റ്റന്‍റാണ് എല്‍ദോ. അങ്കമാലിയിലെ സ്വകാര്യ നഴ്‌സിംഗ് കോളജില്‍ വിദ്യാര്‍ഥിനിയാണ് ബ്ലെസി. സംഭവത്തില്‍ ടിപ്പര്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.