Follow the News Bengaluru channel on WhatsApp

രാജീവ് ഗാന്ധി വധക്കേസ്: ജയില്‍മോചിതരായ മൂന്ന് കുറ്റവാളികള്‍ ശ്രീലങ്കയിലേക്ക് തിരിച്ചുപോയി

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളില്‍ മൂന്ന് പേര്‍ ജയില്‍ മോചിതരായതിനെ തുടര്‍ന്ന് ശ്രീലങ്കയിലേക്ക് തിരിച്ചുപോയി. ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് ഇവര്‍ കൊളംബോയിലേക്ക് തിരിച്ചത്. മുരുഗണ്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരാണ് ഇന്ന് തിരിച്ചുപോയത്.

2022 നവംബറിലാണ് ആറ് പ്രതികളെ ജയില്‍മോചിതരാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ജയിലില്‍ നല്ല പെരുമാറ്റമാണെന്ന് കണ്ടെത്തിയതും വിട്ടയക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തതും പരിഗണിച്ചാണ് മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. ജയില്‍ മോചിതരായ ശേഷം തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിലായിരുന്ന ഇവര്‍ പോലീസ് സുരക്ഷയിലാണ് ചെന്നൈയില്‍ എത്തിയത്.

ഇവര്‍ക്ക് അടുത്തകാലത്താണ് ശ്രീലങ്ക പാസ്‌പോര്‍ട്ട് അനുവദിച്ചത്. കേസില്‍ ശിക്ഷിക്കപ്പെട്ട നളിനിയുടെ ഭര്‍ത്താവാണ് മുരുഗണ്‍. തമിഴ്‌നാട് സ്വദേശിനിയായ നളിനിയും ഇവരെ യാത്രയാക്കാന്‍ വന്നിരുന്നു. ഇവരെ ടെര്‍മിനലിലേക്ക് കൊണ്ടുപോകുന്നവരെ വിമാനത്താവളത്തില്‍ നളിനിയുമുണ്ടായിരുന്നു. കേസില്‍ ശിക്ഷിക്കപ്പെടുമ്പോൾ നളിനി ഗര്‍ഭിണിയായിരുന്നു. ഇവരുടെ മകള്‍ നിലവില്‍ യു.കെയില്‍ ഡോക്ടറാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.