Follow the News Bengaluru channel on WhatsApp

പ്രണയത്തിലായത് ഇൻസ്റ്റഗ്രാം റീലുകൾ കണ്ട്; 80കാരനെ വിവാഹം ചെയ്ത് 34കാരി

ഇൻസ്റ്റഗ്രാം റീൽസുകൾ കണ്ട് പ്രണയം തോന്നിയ 80കാരനെ വിവാഹം ചെയ്ത് 34കാരി. മധ്യപ്രദേശിലെ അഗര്‍ മാല്‍വ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്രയില്‍ നിന്നുള്ള ഷീലയും(34) മധ്യപ്രദേശിലെ മഗാരിയ ഗ്രാമത്തില്‍ നിന്നുള്ള ബാലുറാമും ആണ് വിവാഹം കഴിച്ചത്.

സോഷ്യല്‍ മിഡിയയില്‍ സജീവമായിരുന്ന ബാലുറാം തന്റെ സുഹൃത്തായ വിഷ്ണു ഗുജ്ജാറിന്റെ സഹായത്തോടെ ഇന്‍സ്റ്റഗ്രാം റീലുകള്‍ ചെയ്യാറുണ്ടായിരുന്നു. തമാശ റീലുകളായിരുന്നു കൂടുതലും. ഇത് കണ്ട് ഇഷ്ടപ്പെട്ട ഷീല ഇന്‍സ്റ്റഗ്രാം വഴി ബാലുറാമുമായി പരിചയപ്പെട്ടു. ഇത് പിന്നീട് പ്രണയത്തിലേക്കെത്തി.

ബാലുറാമിന് ഒരു മകനും മൂന്ന് പെണ്‍മക്കളുമുണ്ട്. ഓരോരുത്തരും വിവാഹിതരായി ഇപ്പോള്‍ വെവ്വേറെയാണ് താമസിക്കുന്നത്. ഭാര്യ മരിച്ചതോടെ ബാലുറാം വിഷാദത്തിലായിരുന്നു. ഈ സമയം ചായക്കടയിലായിരുന്നു ജോലി. സുഹൃത്തായ വിഷ്ണു ആണ് ബാലുറാമിനെ റീല്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്. തമാശകള്‍ ചെയ്ത് റീലിലൂടെ ബാലുറാം നിരവധി ഫോളേവേഴ്‌സിനെ നേടി. നാട്ടില്‍ ബാലുബാ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതിനിടെ പതിയെ വിഷാദാവസ്ഥയില്‍ നിന്ന് ബാലുറാം കരകയറിത്തുടങ്ങി.

ഷീലയുമായി പരിചയപ്പെട്ടതോടെ സ്മാര്‍ട്ട് ഫോണില്‍ ബാലുവിനെ ചാറ്റ് ചെയ്യാന്‍ സഹായിച്ചതും വിഷ്ണുവാണ്. പ്രണയം തുടങ്ങിയതോടെ ഷീല വീടുവിട്ടിറങ്ങി വന്നാണ് ബാലുവിനെ വിവാഹം കഴിച്ചത്. ആദ്യം വിവാഹം രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് ക്ഷേത്രത്തില്‍ വച്ച് ആചാരപ്രകാരവും വിവാഹിതരായി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.