Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ ആശങ്ക ഉയർത്തി കോളറ കേസുകൾ

ബെംഗളൂരു: ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായിരിക്കെ ആശങ്ക ഉയർത്തി കോളറ കേസുകളും. നഗരത്തിലെ പിജി ഹോസ്റ്റലിലെ തമാശക്കാർക്കാണ് കോളറ സ്ഥിരീകരിച്ചിരിക്കുന്നത്. വയറിളക്കവും ഛർദിയും ഉണ്ടായതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് ആരോഗ്യ വകുപ്പ് കോളറ ബാധ കണ്ടെത്തിയത്.

കോളറ ബാധ സംശയിക്കുന്ന രണ്ടു പേരുടെ പരിശോധന ഫലംകൂടി പുറത്തു വരാനുണ്ട്. മലിന ജലത്തിലൂടെ ശരീരത്തിൽ പ്രവേശിച്ച ബാക്ടീരിയകളാകാം കോളറ ബാധിക്കാൻ കാരണമായതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. റായ്ച്ചൂർ, ബീദർ ഉൾപ്പെടെയുള്ള ജില്ലകളിലും ഇതിനകം കോളറ കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ബെംഗളൂരുവിൽ കോളറ കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബെംഗളൂരുവിൽ അനുഭവപ്പെടുന്ന ജലദൗർലഭ്യം കാരണം ഹോട്ടലുകളും, തെരുവ് തട്ടുകടകളുമൊക്കെ ശുദ്ധീകരിക്കാത്ത വെള്ളം പാചകത്തിനായി ഉപയോഗിക്കുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വീടുകളിൽ എത്തുന്ന വെള്ളവും ശുദ്ധീകരിക്കാത്തവയാണ്.

നഗരത്തിലെ മലിനമായ തടാകങ്ങളിൽ നിന്നും മറ്റും ശേഖരിക്കുന്ന വെള്ളമാണ് ടാങ്കർ ലോറികളിലാക്കി വീടുകളിലെ ജലസംഭരണികളിൽ എത്തിക്കുന്നത്. ഈ വെള്ളം കരുതി ഉപയോഗിച്ചില്ലെങ്കിൽ ജലജന്യരോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതകൾ ഏറെയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.